തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബാലരാമപുരത്ത് ഒരാൾ വേട്ടെറ്റു മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പുതുവർഷ ആഘോഷങ്ങൾക്കിടെ ശാന്തിപുരം കോളനിയിൽ ഉണ്ടായ നിസ്സാര പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറനല്ലൂർ സ്വദേശി അരുണ്‍ ജിത്ത് ആണ് മരിച്ചത്.
വെട്ടേറ്റ് അരുണ്‍ ജിത്ത് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. അരുണിന്‍റെ സുഹൃത്തായ വണ്ടനൂർ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.