ബസ്​ കാറിലിടിച്ച്​ ഒരാൾ മരിച്ചു

പാപ്പിനിശ്ശേരി: ദേശീയ പാതയിൽ വേളാപുരം പാലത്തിന് സമീപം ബസ് കാറിലിടിച്ച് കണ്ണൂർ ദേശാഭിമാനി സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ മരിച്ചു. കയരളം കിളിയളത്തെ ഇ ടി ജയചന്ദ്ര (48) നാണ് മരിച്ചത്. മാങ്ങാട്ടെ വീട്ടിൽ നിന്ന് ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോൾ പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ജയചന്ദ്രൻ സഞ്ചരിച്ച കാറിലിടിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കയരളം കിളിയളത്തെ കഥകളി നടൻ പരേതനായ കെ എം രാഘവൻ നമ്പ്യാരുടെയും എളമ്പിലാന്തട്ട യശോദയുടെയും മകനാണ്. മാങ്ങാട്ട് എൽ പി സ്കൂൾ പ്രീ പ്രൈമറി അധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കൾ: അനഘ ( തലശേരി എൻജിനീയറിങ് കോളേജ് വിദ്യാർഥി ) , ദേവദർശ് (മാങ്ങാട് എൽപി സ്കൂൾ). സഹോദരങ്ങൾ: ശോഭന (കയരളം), രാജൻ (കൊളച്ചേരി), ലളിതകുമാരി ( നാറാത്ത്).


Tags:    
News Summary - One person was killed when the bus collided with a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.