കൽപറ്റ: വയനാട് കമ്പളക്കാടിന് സമീപം വണ്ടിയാമ്പറ്റയിൽ ദുരൂഹ സാഹചര്യത്തില്‍ യുവാവ് വെടിയേറ്റ് മരിച്ചു. സുഹൃത്തും ബന്ധുവുമായ യുവാവിന് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെ കൃഷിയിടത്തില്‍ പന്നിയെ തുരത്താനെത്തിയ സംഘത്തിലെ രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. ഇതില്‍ കോട്ടത്തറ മെച്ചനയിലെ പരേതനായ അച്ചപ്പെൻറയും അവ്വയുടെയും മകന് മേലേചുണ്ടറംകോട് ജയൻ (36) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ബന്ധു ശരണിനെ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിയാമ്പറ്റയിലെ സുഹൃത്തിെൻറ കൃഷിയിടത്തില്‍ പന്നികളെ തുരത്താന്‍ എത്തിയതായിരുന്നു ജയനും ശരണും അടങ്ങിയ നാലംഗസംഘം. രാത്രി 10.30ഓടെയാണ് സംഭവമുണ്ടായതെന്നാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചന്ദ്രനും കുഞ്ഞിരാമനും പറയുന്നത്. കൃഷിയിടത്തിലിറങ്ങിയ പന്നികളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ദിശയില്‍നിന്ന് ആരോ തങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഇവര്‍ പൊലീസിന് മൊഴി നല്കി.
പരിക്കേറ്റ ഇരുവരെയും ഉടന്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴുത്തിനു പിന്നില്‍ വെടിയേറ്റ ജയനെ രക്ഷിക്കാനായില്ല. തോളിൽ പരിക്കേറ്റ ശരണിനെ പിന്നീട് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. ജയെൻറ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാത്രി 10ഓടെ സംസ്കാരവും നടന്നു. ജയെൻറ ഭാര്യ: പ്രിയ. മക്കള്‍: നിയ, ദിയ. സഹോദരങ്ങള്‍: രാജന്, ബാലന്, മണിയന്, ചന്ദ്രപ്പന്, പ്രകാശന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.