തിരുവനന്തപുരം: ഉള്ളി വില നൂറ് കടന്നതോടെ വിലനിയന്ത്രണത്തിന് കൂടുതൽ ഉള്ളി ഇറക്കു മതി ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിപ്പിച്ചു. അടിയന്തരമായി 150 മെട്രിക് ടൺ സവാളയും 50 മെട്രിക് ടൺ ചെറിയ ഉള്ളിയും 20 മെട്രിക് ടൺ വെളുത്തുള്ളിയും നൽകണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തോട് കേരളം ആവശ്യപ്പെട്ടത്.
കേരളത്തിെൻറ ആവശ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിന് സപ്ലൈകോ ജനറൽ മാനജേർ ആർ. റാം മോഹൻ ഡൽഹിയിലെത്തി. ഈ മാസം തന്നെ സാധനങ്ങൾ കേരളത്തിലെത്തുമെന്നാണ് ഭക്ഷ്യവകുപ്പിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.