കൊച്ചി: കോവിഡും ലോക്ഡൗണും ഇത്തവണയും അധ്യയനത്തെ ഓൺലൈനിലേക്ക് പറിച്ചുനടുമ്പോൾ വിദ്യാർഥികൾക്ക് മുമ്പെത്തക്കാൾ ശ്രദ്ധയും കരുതലും നൽകണമെന്ന നിർദേശവുമായി വിദഗ്ധർ. മൊബൈൽ ഫോണും ടാബും മറ്റും ഉപയോഗിച്ചുള്ള പഠനം വിദ്യാർഥികളിൽ പലവിധ മാനസിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായി കഴിഞ്ഞ വർഷത്തെ അനുഭവങ്ങളും ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നു.
ഇൻറർനെറ്റിെൻറ അമിതോപയോഗംതന്നെയാണ് പ്രധാന വില്ലൻ. അപരിചിതരുമായുള്ള െവർച്വൽ ബന്ധങ്ങളും മറ്റും പ്രായപൂർത്തിയെത്താത്ത കുട്ടികളെ ചീത്ത കൂട്ടുകെട്ടിലേക്കും അപകടങ്ങളിലേക്കും എളുപ്പം നയിക്കും. രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് മനോരോഗ വിദഗ്ധരും വിദ്യാഭ്യാസ വിചക്ഷണരും പറയുന്നു.
മറ്റൊരു വഴിയുമില്ലാത്ത സാഹചര്യത്തിലാണ് ഇത്തവണയും ഓൺലൈൻ ക്ലാസ്. കോവിഡ് നിയന്ത്രിച്ചുകഴിഞ്ഞാൽ പഴയതുപോലെ സ്കൂളിൽ പോകാം.
ലൈവ് ക്ലാസിെൻയോ റെക്കോഡഡ് ക്ലാസിെൻറയോ സമയത്ത് അതിനുമാത്രം ശ്രദ്ധ നൽകുക. ലിങ്ക് ഓപൺ ചെയ്തുവെച്ച് മറ്റ് സൈറ്റുകളിൽ കയറരുത്, വിനോദങ്ങളിലേർപ്പെട്ട് കബളിപ്പിക്കരുത്.
ക്ലാസിനായി ലഭിക്കുന്ന മൊബൈൽ ഫോൺ, ടാബ്, ഇൻറർനെറ്റ് കണക്ഷൻ ദുരുപയോഗം ചെയ്യരുത്.
സ്കൂളിലെ ക്ലാസ് പോലെതന്നെ പൂർണ ശ്രദ്ധ നൽകുക. ഹോം വർക്ക്, അസൈൻെമൻറുകൾ സമയബന്ധിതമായി ചെയ്യുക.
കണക്ഷൻ പ്രശ്നമുൾെപ്പടെ സാങ്കേതിക കാരണങ്ങളുടെ പേരിൽ നുണ പറയരുത്, ക്ലാസ് ഒഴിവാക്കരുത്.
വീട്ടിലെ അടച്ചിരുപ്പ് കുട്ടികളിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതിനനുസരിച്ച ഇടപെടലും പെരുമാറ്റവും ഉണ്ടാവണം.
ഹോംവർക്കുകളും അസൈൻമെൻറുകളും ആവശ്യത്തിേന നൽകാവൂ. മാനസിക സംഘർഷം വർധിപ്പിക്കും വിധം പ്രവർത്തനങ്ങൾ ഏൽപിക്കരുത്. സമയത്തിെൻറ കാര്യത്തിലും ഉദാരത കാണിക്കണം.
പല കാരണങ്ങളാൽ ക്ലാസിൽ പങ്കെടുക്കാനും അസൈൻമെന്റുകൾ പൂർത്തിയാക്കാനും പറ്റാത്ത കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ അധിക്ഷേപിക്കരുത്, ചോദിച്ചറിഞ്ഞ്, സഹായിക്കണം.
ആക്ടിവിറ്റികൾക്ക് പ്രാധാന്യം നൽകിയാൽ ഓൺലൈൻ ക്ലാസ് ഊർജസ്വലമാക്കാം
സംശയങ്ങൾ പരിഹരിക്കാനും പ്രകടനം വിലയിരുത്താനും ക്ലാസ് പരീക്ഷകൾ നടത്തണം.
മുതിർന്ന ക്ലാസുകളിൽ മുൻകൂട്ടി വിഷയങ്ങൾ നൽകി വിദ്യാർഥികൾതന്നെ ക്ലാസെടുക്കുന്നത് പ്രോത്സാഹിപ്പിക്കാം.
വ്യക്തിപരമായ പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തി കൗൺസലിങ്ങും മാനസിക പിന്തുണയും നൽകണം.
രക്ഷിതാക്കളോട്
ക്ലാസുകളിൽ മക്കൾ സജീവമാണോയെന്ന് രക്ഷിതാക്കൾക്കേ നിരീക്ഷിക്കാനാവൂ. ഓൺലൈൻ ക്ലാസ് സമയത്ത് കുട്ടികളെ ശ്രദ്ധിക്കണം.
കുട്ടികളുപയോഗിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സൈറ്റുകൾ തുടങ്ങിയവ ശ്രദ്ധിക്കണം. ഫോണിലെയും കമ്പ്യൂട്ടറിലെയും വിവരങ്ങൾ മനസ്സിലാക്കണം. സാങ്കേതികവിദ്യയിൽ പിന്നിലാണെങ്കിൽ വിശ്വസ്തരുടെ സഹായം തേടാം.
കുട്ടികളുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഇടപെടലിലോ ചെറിയ വ്യത്യാസങ്ങളുണ്ടായാൽപോലും ജാഗ്രത പുലർത്തണം.
കുട്ടികളുടെ പ്രയാസങ്ങളിൽ ആവശ്യമായ കൗൺസലിങ്ങോ ചികിത്സയോ കൃത്യസമയത്ത് നൽകേണ്ടത് മാതാപിതാക്കളാണ്.
ചെറിയ രീതിയിലെങ്കിലും ക്ലാസ് വർക്കുകളിൽ സഹായിക്കാം. അച്ഛനമ്മമാരുടെ പിന്തുണ കിട്ടുന്നുണ്ടെന്ന ചിന്ത ആത്മവിശ്വാസം വർധിപ്പിക്കും.
വീട്ടിലെ പ്രശ്നങ്ങൾ കുട്ടികളുടെ നിത്യജീവിതത്തെയും പഠനത്തെയും ബാധിക്കാതിരിക്കാൻ ജാഗ്രത വേണം.
മാനസിക പ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ കുരുന്നുകൾ നേരിടുമ്പോൾ 1056 എന്ന ദിശ നമ്പറിൽ വിളിക്കാം. ചൈൽഡ് ലൈനിെൻറ 1098 നമ്പറിലും ഏത് നേരവും സഹായവും കുട്ടികളുെട പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.