തിരുവനന്തപുരം: സംസ്ഥാനത്ത് സ്കുളുകളിൽ ജൂൺ ഒന്നുമുതൽ ഒാൺലൈൻ ക്ലാസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച ൈവകീട്ട് വാർത്ത സേമ്മളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ നിലയിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും പിന്നീട് തീരുമാനമെടുക്കും.
ഉന്നത പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കീം (കെ.ഇ.എ.എം) ജൂലൈ 16ന് രാവിലെയും ഉച്ചക്കുമായി രണ്ടു പേപ്പർ. ജൂൺ 13, 14 തീയതികളിൽ മൂന്നും അഞ്ചും വർഷ എൽ.എൽ.ബി പ്രവേശന പരീക്ഷ ഓൺലൈൻ മുഖേന നടത്തും. ജൂൺ 21ന് ഓൺലൈനായി എം.ബി.എ, ജൂലൈ നാലിന് എം.സി.എ എന്നിങ്ങനെയും ക്രമീകരിച്ചിട്ടുണ്ട്. പോളിടെക്നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാർക്കിെൻറ അടിസ്ഥാനത്തിൽ കമീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ മുഖേനയാണ് ഈ വർഷത്തെ അഡ്മിഷൻ നടത്തുക.
കീം പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവരും ഇപ്പോൾ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാർഥികൾക്കും കേരളത്തിന് പുറത്തുള്ള േകന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ ഒരു അവസരം കൂടി ജൂൺ മാസത്തിൽ നൽകും. പോളി ടെക്നിക് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ വീടിന് അടുത്തുള്ള പോളി ടെക്നിക്കുകളിൽ പരീക്ഷയെഴുതാനുള്ള ക്രമീകരണങ്ങളൊരുക്കും. പോളി ടെക്നിക് കോളജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യവാരം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.