തിരുവനന്തപുരം : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം മെയ് 15ന് നടക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. എസ്.എസ്.യു.എസ്. സെന്റർ ഫോർ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം യു. ജി. സിയുടെ കൺസോർഷ്യം ഓഫ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ പ്രഫ. ജഗത് ഭൂഷൻ നദ്ദ നിർവഹിക്കും.
രാവിലെ 10.30ന് സർവകലാശാലയുടെ മീഡിയ സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രഫ. കെ.കെ. ഗീതാകുമാരി അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. പി.വി. രാമൻകുട്ടി, പ്രഫ. സി.എം. മനോജ്കുമാർ, രജിസ്ട്രാർ പ്രഫ. സുനിത ഗോപാലകൃഷ്ണൻ, സർവകലാശാലയുടെ ഓൺലൈൻ ലേണിങ് സെന്റർ ഡയറക്ടർ പ്രഫ. ടി. ആർ മുരളീകൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. എം.എൻ. ബാബു എന്നിവർ സംസാരിക്കും.
ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം, സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് - ആയുർവേദ എന്നിവയാണ് സർവകലാശാലയിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ കോഴ്സുകൾ. ഈ കോഴ്സുകളിൽ ചേരുവാൻ പ്രായപരിധിയില്ല, വൈസ് ചാൻസലർ പ്രഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.