ചാൻസലേഴ്സ് അവാർഡുകൾ വിതരണം ചെയ്തു
തിരുവനന്തപുരം: 'എവിടെയിരുന്നും എപ്പോഴും പരീക്ഷയെഴുതാമെന്ന' സമ്പ്രദായത്തിലേക്കുള്ള ആദ്യപടിയായി സർവകലാശാല പഠനവിഭാഗങ്ങളിൽ ഒാൺലൈൻ പരീക്ഷ സമ്പ്രദായം വേഗത്തിൽ നടപ്പാക്കാനാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല പഠന വകുപ്പുകളിലെ പകുതി ക്ലാസുകളെങ്കിലും ഒാൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കണം. മികച്ച സർവകലാശാലകൾക്ക് ഏർപ്പെടുത്തിയ ചാൻസലേഴ്സ് അവാർഡുകൾ രാജ്ഭവനിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ സംസ്ഥാനത്തിന് പുറത്ത് പോകേണ്ടിവരുന്നത് കേരളം ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലക്കും മഹാത്മാഗാന്ധി സർവകലാശാലക്കും സംയുക്തമായാണ് അവാർഡ്.മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.