കൽപറ്റ: ഒരു മൗസ് ക്ലിക്ക് അകലെ ഒാൺലൈനായി മല്ലികയും മന്ദാരവും വീട്ടുപടിക്കലെത്തും. കൽപറ്റ കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പച്ചക്കറിവിപണനശൃംഖലയാണ് ഓൺലൈൻ പൂവ്യാപാരം തുടങ്ങിയത്. പൂകൃഷിക്ക് പേരുകേട്ട ഗുണ്ടൽപേട്ടയിലെ കർഷകരിൽ നിന്നെടുക്കുന്ന പൂക്കളാണ് കേരളത്തിനകത്തെ വിവിധ നഗരങ്ങളിൽ ഓൺലൈനായി എത്തിക്കുന്നത്.
കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഓൺലൈൻവിപണിക്ക് സ്വീകാര്യത ലഭിച്ചതോടെയാണ് ഇത്തവണ നേരത്തേ സംവിധാനമൊരുക്കിയത്. 25 ഇനം പൂക്കൾ അഞ്ച്, 10 കിലോ ബാഗുകളിലായാണ് ലഭിക്കുക. അഞ്ച് കിലോ ബാഗിന് 225 രൂപയും 10 കിലോ ബാഗിന് 360 രൂപയുമാണ് വില. പൂക്കള മത്സരങ്ങൾ പോലുള്ള ആവശ്യങ്ങൾക്ക് വിലക്കുറവും നൽകുന്നുണ്ട്. വിവരങ്ങൾക്ക് www.greenfoodmarket.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.