ഒാൺലൈൻ തട്ടിപ്പ് വീണ്ടും; കാക്കനാട് സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നരലക്ഷം

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. എറാണാകുളം കാക്കനാട് സ്വദേശി അനില്‍കുമാറിനാണ്‌ പണം നഷ്ടമായത്. അനിൽകുമാറിന്‍റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് 1,60,000 രൂപയാണ് നഷ്‌ടപ്പെട്ടത്. എച്ച്.ഡി.എഫ്.സി ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. പണം നഷ്ടമായി എന്നറിഞ്ഞയുടനെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ അനില്‍ ചെയ്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.  മുമ്പും കൊച്ചിയിൽ സമാന രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു.

Tags:    
News Summary - online fraud kakkanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.