തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ലൈസന്‍സും രജിസ്ട്രേഷനും ഇനി ഒാൺലൈനിൽ. കാലതാസമസം ഒഴിവാക്കി സര്‍ട്ടിഫിക്കറ്റുകള്‍ ഇ--മെയില്‍ വഴി നല്‍കാനാണ് തീരുമാനം. തപാല്‍ വഴി ലഭിക്കാൻ കാലതാമസം നേരിടുന്നതും ലഭിക്കാതിരിക്കുന്നതും മൂലം ബുദ്ധിമുട്ടുകളുണ്ടാകുെന്നന്ന പരാതികളെ തുടര്‍ന്നാണ് തീരുമാനം. മേയ് ഒന്നുമുതല്‍ രാജ്യത്താകമാനം ഇതു നടപ്പാക്കാനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഡയറക്ടര്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണര്‍മാര്‍ക്ക് നിർദേശം നല്കി.
പുതിയ സ്ഥാപനം ആരംഭിക്കുമ്പോഴോ നിലവിലെ രജിസ്ട്രേഷനോ ലൈസൻസോ പുതുക്കുമ്പോഴോ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാലും അവ തപാലില്‍ ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. ഇവ വ്യാപാരികളുടെ പക്കല്‍ എത്തുന്നതിനിടക്ക് പരിശോധനകള്‍ നടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനു പരിഹാരമായാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി പുതിയ തീരുമാനമെടുത്തത്. മേയ് മുതല്‍ അധികൃതര്‍ ലൈസന്‍സോ അല്ലെങ്കില്‍ രജിസ്ട്രേഷനോ അനുവദിച്ചുകഴിഞ്ഞാല്‍ അവയുടെ ഒരു പകര്‍പ്പ് ഇ--മെയില്‍ മുഖേന അപേക്ഷകന് ലഭിക്കും. അത് കമ്പ്യൂട്ടറില്‍ രൂപപ്പെടുത്തിയതാണെന്നും അതിനാല്‍ അധികൃതരുടെ ഒപ്പ് ആവശ്യമില്ലെന്നുമുള്ള കുറിപ്പോടെയായിരിക്കും ഇ-മെയിലിൽ പകര്‍പ്പ് ലഭിക്കുക.
അതോടൊപ്പം ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന് രേഖയുടെ പകര്‍പ്പില്‍ ക്യുക് റെസ്പോണ്‍സ് (ക്യു.ആര്) കോഡും ഉള്‍പ്പെടുത്തും. ഭക്ഷ്യ സുരക്ഷാ അധികൃതര്‍ക്ക് ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷെൻറ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താനുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകും ഇത്. മെയില്‍ വഴി ലഭിക്കുന്ന പകര്‍പ്പ് ലഭിച്ചാലുടന്‍ താപാല്‍ വഴി ഇതു ലഭിക്കുന്നതിന് കാത്തുനില്‍ക്കാതെ ഭക്ഷ്യഉൽപന്ന വില്പന, വിതരണ സ്ഥാപനങ്ങള്‍ ആരംഭിക്കാനും അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. അപേക്ഷകന് ഇ- മെയിലില്‍ അയച്ചുകൊടുക്കുന്നത് കൂടാതെ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും പകര്‍പ്പ് ഇ- മെയിലില്‍ നല്‍കാനും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ലൈസന്‍സ് തയാറാക്കുന്നതും അയക്കുന്നതും സംബന്ധിച്ച് അപേക്ഷകന് എസ്.എം.എസ് സന്ദേശം നല്‍കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.