തിരുവനന്തപുരം: ഒാൺലൈൻ വായ്പ തട്ടിപ്പ് തടയാൻ നിയമനിർമാണ സാധ്യത പരിേശാധിക്കുമെന്നും ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു.
ഒാൺലൈൻ വായ്പ തട്ടിപ്പുകൾ സൈബർ ഡോം നിരീക്ഷിക്കുന്നുണ്ട്. ചതിക്കുഴികളെ കുറിച്ച് ബോധവത്കരണം നടത്തും. വായ്പ ആപ്പുകളും ഒാൺലൈൻ റമ്മി കളി നടത്തുന്നവരും തമ്മിലുള്ള ബന്ധവും അന്വേഷിക്കുമെന്നും കെ.എസ്. ശബരീനാഥെൻറ സബ്മിഷന് മറുപടി നൽകി.
ഇതിനകം 63 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400 ഒാളം വായ്പ ആപ്പുകളുണ്ട്. വ്യക്തി വിവരങ്ങൾ ശേഖരിച്ച ശേഷം 30 ശതമാനം വരെ പ്രോസസിങ് ചാർജ് ഇൗടാക്കുന്നു. തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.