പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പുകളിലൂടെ വായ്പയെടുത്ത യുവാക്കളെ ഭീഷണിപ്പെടുത്തുകയും വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി അപമാനിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണം സൈബർ സെല്ലിന് ൈകമാറും. ആലിപ്പറമ്പ് മണലായ സ്വദേശിയും പള്ളിമുക്ക് സ്വദേശിയും നൽകിയ പരാതിയിൽ പെരിന്തൽമണ്ണ എസ്.ഐ ഹേമലതയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി.
എന്നാൽ, കുറേ ആപ്പുകളുടെ പേരുവിവരങ്ങളും മറ്റുമാണ് പൊലീസിന് ലഭിച്ചത്. വഞ്ചനാകുറ്റത്തിലോ മറ്റ് തട്ടിപ്പ് കേസുകളുടെ ഗണത്തിലോ ഇത് ഉൾപ്പെടുത്താനായിട്ടില്ല. ഇതിനാലാണ് സൈബർ സെല്ലിന് കൈമാറുന്നത്. ഈ അന്വേഷണത്തിലൂടെ പ്രതികളിലേക്കെത്തുമെന്നും തട്ടിപ്പിെൻറ പുതിയ രീതികൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
90 ദിവസത്തെ കാലാവധിയെന്ന അറിയിപ്പുമായി ജൂലൈയില്‍ മൊബൈൽ ഫോണിൽ റിസര്‍വ് ബാങ്ക് അംഗീകൃത ആപ്പാണെന്ന് പറഞ്ഞ് ലിങ്ക് വന്നെന്നും അതില്‍ പറഞ്ഞപ്രകാരം 5000 രൂപ വായ്പയെടുത്തെന്നും പരാതിക്കാർ പറയുന്നു. തുടർന്ന് തിരിച്ചടവ് കാലാവധി ഏഴ് ദിവസമായി ചുരുങ്ങുകയും നാല;ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്നുമാണ് പരാതി.
ഇപ്രകാരം തിരിച്ചടവിന് പലതവണ വായ്പകളെടുത്ത് രണ്ട് ലക്ഷത്തോളമായി. ഒാരോ വായ്പയെടുക്കുമ്പോഴും മുഴുവൻ തുകയും നൽകാതെ പിടിച്ചുവെച്ചു. ഒടുവിൽ ബാങ്ക് വായ്പയെടുത്താണ് പരാതിക്കാരിലൊരാൾ പണമടച്ചത്. 30 ആപ്പുകളിൽനിന്നാണ് രണ്ട് ലക്ഷം വായ്പയെടുത്തത്. തിരിച്ചടക്കാൻ നിർബന്ധിച്ച് ഭീഷണിയും അപകീർപ്പെടുത്തലുമുണ്ടായി. ഈ ആപ്പുകളെക്കുറിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. പെരിന്തൽമണ്ണയിൽ സമാനരീതിയിൽ രണ്ട് പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.