തൃശൂർ: ക്ലാസ് ഓൺലൈനിൽ നടത്തുേമ്പാഴും ചില അൺ എയ്ഡഡ് സ്കൂളുകൾ വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഈടാക്കുന്നെന്ന പരാതി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. തൃശൂർ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ ദിലീപ് കണ്ണത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ റീജനൽ ഡയറക്ടർമാരും സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയും ഇക്കാര്യം അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മുമ്പ് ദിവസം എട്ട് പീരിയഡ് വരെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് അത് സാധ്യമല്ലാതായി. ക്ലാസ് ഓൺലൈനായതോടെ ഒന്നോ രണ്ടോ പീരിയഡ് മാത്രമാണ് പഠിപ്പിക്കുന്നത്. അതേസമയം, ചില സ്കൂളുകൾ 30 മുതൽ 50 ശതമാനം വരെ ഇളവ് നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.