തൃശൂർ: ഫൈബർ കണക്ഷൻ നൽകാമെന്നും കെ.വൈ.സി വിവരങ്ങൾ നൽകിയില്ലെങ്കിൽ സിം റദ്ദാക്കുമെന്നും പറഞ്ഞും ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തും ബി.എസ്.എൻ.എല്ലിെൻറ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും സ്ഥാപനത്തിെൻറ ലോഗോയും വിലാസവും ഉപയോഗിച്ചുള്ള വ്യാജ സൈറ്റുകളും കരുതിയിരിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്.
പുതിയ കണക്ഷന് നേരിട്ടോ ഏജൻസി വഴിയോ ഓൺലൈൻ ബുക്കിങ്ങിലൂടെയോ ബി.എസ്.എൻ.എൽ പണം ആവശ്യപ്പെടുന്നില്ല.
ഇത്തരം തട്ടിപ്പുകളിൽ നഷ്ടം നേരിട്ടാൽ ബി.എസ്.എൻ.എല്ലിന് ഉത്തരവാദിത്തമില്ല. കൃത്യമായ വിവരങ്ങൾക്ക് അടുത്തുള്ള ബി.എസ്.എൻ.എൽ ഓഫിസുമായി ബന്ധപ്പെടുകയോ www.bsnl.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ വേണം. പുതിയ ഫൈബർ കണക്ഷന് https://bookmyfibre.bsnl.co.inലാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് പി.ആർ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.