കൊല്ലം: ചവറയിൽ പ്രവർത്തിക്കുന്ന കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ (കെ.എം.എം.എൽ) രാസമാലിന്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ചിറ്റൂർ നിവാസികൾക്ക് പിന്തുണയുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രശ്നത്തിൽ വ്യവസായ വകുപ്പുമായി ചർച്ച നടത്തുമെന്ന് ഉമ്മൻ ചാണ്ടി പ്രദേശവാസികൾക്ക് ഉറപ്പു നൽകി. കെ.എം.എം.എല്ലിന് മുന്നിലെ സമരപ്പന്തലിലെത്തിയതായിരുന്നു അദ്ദേഹം.
മലിനമാക്കപ്പെട്ട ചിറ്റൂർ, പന്മന പ്രദേശത്തുകാരുടെ പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ നീക്കമാരംഭിച്ചിരുന്നു. എന്നാൽ പിന്നീട് നടപടികൾ സ്തംഭിച്ചു. ഇതേതുടർന്ന് ചിറ്റൂർ നിവാസികൾ സമരം ആരംഭിക്കുകയായിരുന്നു. ആഗസ്റ്റ് ഒന്നു മുതൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം ആരംഭിച്ചു. ചർച്ച നടത്തുമെന്ന മന്ത്രിയുടെ ഉറപ്പിൽ ഇടക്ക് സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ വ്യവസായ മന്ത്രി വാക്കു പാലിച്ചില്ലെന്ന് ആരോപിച്ച് സമരം ശക്തമാക്കിയിരിക്കുകയാണ് സമരസമിതി.
പ്രദേശവാസികളുടെ ആവശ്യം ന്യായമാണെന്നും പ്രശ്നം പരിഹരിക്കാനുള്ള നടപടികൾക്ക് വ്യക്തമായ രൂപമുണ്ടാക്കാൻ പ്രദേശവാസികളോടൊപ്പം പരമാവധി ശ്രമിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.