തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ഭവന സന്ദർശനത്തിന് സർക്കാർ രണ്ടര കോടി ചെലവിട്ട് ലഘുലേക അച്ചടിച്ചെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ഉമ്മൻ ചാണ്ടി ആരോപണം ഉന്നയിച്ചത്.
സർക്കാറിന്‍റെ േനട്ടങ്ങൾ വിശദീകരിക്കുന്ന 75 ലക്ഷം ലഘുലേഖകൾ തയാറാക്കാൻ രണ്ടര കോടി രൂപ ചെലവിട്ടു. രണ്ട് ദിവസം മുമ്പാണ് സി.പി.എം ഭവന സന്ദർശനം ആരംഭിച്ചത്. ഇതിന് വേണ്ടി തയാറാക്കിയ സുഭിക്ഷം, ഭദ്രം, സുരക്ഷിതം എന്ന തലക്കെട്ടിലെ ലഘുലേഖ സർക്കാർ ചെലവിൽ അച്ചടിച്ചതാണ്. പ്രവാസികളുടെ ക്വാറൻറീൻ ചെലവ് വഹിക്കാൻ പണമില്ലെന്ന് പറയുമ്പോഴാണ് ഈ ധൂർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.