ബാരിക്കേഡിലെ മുള്ളുകമ്പിയില്‍ തട്ടി ഉമ്മന്‍ചാണ്ടിക്ക് പരിക്ക്

കാക്കനാട്: എറണാകുളം കലക്ടറേറ്റിന് മുന്നില്‍ യു.ഡി.എഫ് നടത്തിയ പിക്കറ്റിങ് ഉദ്ഘാടനത്തിനത്തെിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉന്തും തള്ളിലുംപെട്ട് നേരിയ പരിക്ക്. പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍പെട്ടാണ് പരിക്കേറ്റത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങിയതോടെ ബാരിക്കേഡിലെ മുള്ളുകമ്പി കൈയില്‍ കുത്തിക്കയറുകയായിരുന്നു. നേതാക്കളില്‍ ചിലരുടെ ദേഹത്തും മുള്ളുകമ്പി കുത്തിക്കയറി.

ഉമ്മന്‍ ചാണ്ടിയെ ചുറ്റുംനിന്ന് സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ദേഹത്തെ ചോര ഉമ്മന്‍ ചാണ്ടിയുടെ വസ്ത്രത്തിലും പുരണ്ടു.  ഉമ്മന്‍ ചാണ്ടിയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷം പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ഉമ്മന്‍ ചാണ്ടിയും നേതാക്കളും വേദിയില്‍നിന്ന് പലവട്ടം ഉച്ചഭാഷിണിയിലൂടെ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകര്‍ക്കിടയിലേക്ക്് ചാടിയിറങ്ങുകയായിരുന്നു.

Tags:    
News Summary - oommen chandy injured by police barricade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.