കേരള നിയമസഭയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി സാറായിരുന്നു​വെന്ന് പി.സി. വിഷ്ണുനാഥ്, ഇതുപോലൊരു സെപ്തംബറിലാണ് അദ്ദേഹം ആദ്യമായ് നിയമസഭാംഗമായത്...

തിരുവനന്തപുരം: ഇരുപത്തിയാറാം വയസ്സില്‍ എന്നെ കേരള നിയമസഭയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി സാറായിരുന്നുവെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. ചാണ്ടി ഉമ്മ​​െൻറ സത്യപ്രതിജ്ഞ ദിനത്തിൽ ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള ഓർമ്മകൾ നിറയുകയാണെന്ന് പി.സി. വിഷ്ണുനാഥ് എഴുതുന്നു. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് ത​െൻറ ഓർമ്മകൾ പങ്കുവെക്കുന്നത്.

കുറിപ്പി​െൻറ പൂർണരൂപം

ഇരുപത്തിയാറാം വയസ്സില്‍ എന്നെ കേരള നിയമസഭയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി സാറായിരുന്നു.. സാറിന്റെ പേരില്ലാത്ത ഇരിപ്പിടമുള്ള ആദ്യസമ്മേളന ദിനം.. ആ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യത ശരിക്കും അനുഭവിച്ചറിയുകയാണ്. ഇന്ന് പ്രിയപ്പെട്ട ചാണ്ടി ഉമ്മനോടൊപ്പം നിയമസഭയിലേക്ക് വരുമ്പോള്‍ മനസ്സില്‍ നിറയെ സാറിനെ കുറിച്ചുള്ള ഓര്‍മ്മകളുടെ കടലിരമ്പമായിരുന്നു..

ഇതുപോലൊരു സെപ്തംബറിലാണ് അദ്ദേഹം ആദ്യമായ് നിയമസഭാംഗമായ് സത്യപ്രതിജ്ഞ ചെയ്തതെന്ന ആകസ്മികത, ആ വൈകാരിക ഓര്‍മ്മകള്‍ക്കൊപ്പം ബാക്കി നില്‍ക്കുന്നു....

ഇനി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍; ദൈവനാമത്തിൽ സത്യപ്രതിജ്ഞ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിൽ ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ. മറിയാമ്മ ഉമ്മനും മകൾ മറിയ ഉമ്മനും ​ചടങ്ങിന് സാക്ഷികളായി. മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എം. സുധീരനും എത്തി.

ആദ്യം പ്രതിപക്ഷനേതാവിനേയും പിന്നീട് മുഖ്യമന്ത്രിയേയും കൈകൂപ്പി അഭിസംബോധ ചെയ്തശേഷമായിരുന്നു സത്യപ്രതിജ്ഞ. അംഗത്വ രജിസ്റ്ററില്‍ ഒപ്പുവെച്ച ശേഷം ഡയസിലെത്തി സ്പീക്കർക്കും, മുഖ്യമന്ത്രിയടക്കം മുന്‍നിരയിലുള്ള മന്ത്രിമാർക്കും ഹസ്തദാനം നൽകി. പിന്നീട് പ്രതിപക്ഷനേതാവടക്കമുള്ള സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു. രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലും പാളയം പള്ളിയിലും സന്ദർശനം നടത്തിയ ശേഷം പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്‌ക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ സഭയിലെത്തിയത്. പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എൽ.ജെ.ഡി എം.എൽ.എ കെ.പി. മോഹനന് നല്‍കിയിരുന്നു.

Tags:    
News Summary - Oommen Chandy Memory: P.C. Vishnu Nath MLA Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.