തിരുവനന്തപുരം: ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടാൽ ഒരു സാഹചര്യത്തിലും ഗവർണർക്ക് നോ പറയാൻ സാധിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
ഗവർണറുടെ നടപടിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കണമായിരുന്നു. എന്നാൽ, ഗവർണറെ എതിർക്കാൻ ഭയപ്പെടുന്നത് പോലെയാണ് സർക്കാറിന്‍റെ മൃദുസമീപനം കാണുമ്പോൾ തോന്നുന്നത്. ഗവർണർ ഭരണഘടനക്ക് വിധേയനായി പ്രവർത്തിക്കേണ്ടതാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭ ശിപാർശ തള്ളിയ ഗവർണറുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സേമ്മളനം വിളിക്കാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് നിയമസഭ ചേരാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.