തിരുവനന്തപുരം : മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന്‍റെ പന്തല്‍ പൊളിക്കാന്‍ സി.പി.എം ശ്രമിച്ചത് ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് ഉമ്മൻ ചാണ്ടി. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ പിന്തുണ തന്നാല്‍മതി നിരാഹാരം ഇരിക്കേണ്ടെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഇന്നലെ അറിയിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈക്ക് പിന്നില്‍ ആം ആദ്മിയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എ.എ.പി നിരാഹാരം ഇരിക്കേണ്ടെന്ന് ഗോമതി നിലപാടെടുത്തത്. ഇത് അൽപനേരം പന്തലിൽ വാക്കേറ്റത്തിന് ഇടയാക്കി. ഈ അവസരം മുതലെടുത്താണ് ചിലർ പന്തൽ പൊളിക്കാൻ ശ്രമം നടത്തിയത്.
പന്തലിനുള്ളിലേയ്ക്ക് ഒരുസംഘം ആളുകള്‍ തള്ളിക്കയറുകയായിരുന്നു. പന്തല്‍ പൊളിയ്ക്കാന്‍ ശ്രമിച്ചത് സി.പി.എം കാരാണെന്ന് ഗോമതി ആരോപിച്ചിരുന്നു.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി നേരിട്ടെത്തി മാപ്പു പറയണമെന്നും രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ചയാണ് എ.എ.പി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ നിരാഹാര സത്യഗ്രഹം തുടങ്ങിയത്. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് നീലകണ്ഠനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന വനിത വിഭാഗം കണ്‍വീനര്‍ റാണി ആന്‍റോ നിരാഹാര സമരം ഏറ്റെടുത്തിരുന്നുവെങ്കിലും ഗോമതിയുടെ ആവശ്യം പരിഗണിച്ച എ.എ.പി നിരാഹാരസമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.