കണ്ണൂർ: ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്ക് വിരാമം. ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് എ ഗ്രൂപ്പ് പിന്മാറി. ഇന്ന് ഇരിക്കൂറിൽ നടക്കുന്ന സജീവ് ജോസഫിന്‍റെ തിരഞ്ഞെടുപ്പു കൺവൻഷനിൽ എ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കും.
സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കൂട്ടരാജി പ്രഖ്യാപിച്ച എ ഗ്രൂപ്പ് നേതാക്കൾ തീരുമാനം പിൻവലിച്ചു. ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം ഉൾപ്പെടെ എ ഗ്രൂപ്പിനു നൽകാമെന്ന് ഉമ്മൻ ചാണ്ടി ഐ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിരുന്നു.
സജീവ് ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പറഞ്ഞു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും തൃപ്തികരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം തുടരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചക്ക് ശേഷം അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.