തിരുവനന്തപുരം: കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാല്‍ സ്കൂളുകൾ തുറക്കുന്നത് ഗൗരവത്തോടെ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബറോടെയാണ് ഇത് പ്രതീക്ഷിക്കേണ്ടത്. സെപ്റ്റംബറിൽ മുന്നൊരുക്കം നടക്കും.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ വേണമെന്ന് പറയുന്നില്ല. എന്നാൽ അധ്യാപകർ, ജീവനക്കാർ, സ്കൂൾ വാഹനങ്ങളിൽ േജാലി ചെയ്യുന്നവർ, കുട്ടികളുടെ വീടുകളിലുള്ളവർ എന്നിവരെല്ലാം വാക്സിനെടുക്കണം. ഇതിനകം കോവിഡ് വന്ന കുട്ടികളുടെ സിറോ പ്രിവിലൻസ് കൂടി നടത്താൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ഇൗ മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തും. കോളജ് വിദ്യാർഥികൾക്ക് വാക്സിനേഷൻ സൗകര്യം ഒരുക്കും. കോളജിൽ വരും മുമ്പ് എല്ലാവരും ഒരു ഡോസ് വാക്സിനെടുക്കണം. രണ്ടാം ഡോസിന് കാലാവധിയായവർ അത് സ്വീകരിക്കണം. തൊട്ടടുത്ത ആരോഗ്യപ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെട്ട് വാക്സിൻ എടുക്കാം. വാക്സിൻ എടുക്കാത്തവരുടെ കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറും.
ഇതിെൻറ അടിസ്ഥാനത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ ഒരുക്കും. ഇതരസംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്ക് രണ്ട് ഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ അവിടെ പോകേണ്ടവരുടെ വാക്സിനേഷൻ ഉടൻ പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.