തിരുവനന്തപുരം: ‘ഒാപറേഷൻ തണ്ടറിൽ’ ക്രമക്കേട് കണ്ടെത്തിയ പൊലീസ് സ്റ്റേഷനുകൾക ്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടികൾ ശക്തമാക്കി വിജിലൻസ്. നടപടി ശിപാർശചെയ ്യുന്ന റിപ്പോർട്ട് തയാറാക്കൽ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം പരിശോധന നടത്തി യ പല സ്റ്റേഷനുകളിലും വിജിലൻസ് ബുധനാഴ്ച വീണ്ടും പരിശോധന നടത്തി. അനധികൃതമായി സ്വർണവും പണവും കഞ്ചാവും സൂക്ഷിച്ച സ്റ്റേഷനുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജില്ല എസ്.പിമാർക്ക് വിജിലന്‍സ് ഡയറക്ടര്‍ മുഹമ്മദ് യാസിൻ നിർദേശം നല്കി.
കോഴിക്കോട് ടൗൺ, ബേക്കൽ, അടിമാലി സ്റ്റേഷനുകളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇതിനുപിന്നിൽ വൻ ക്രമക്കേടെന്നാണ് വിജിലൻസിെൻറ അനുമാനം. അതിനാൽ അഞ്ച് എസ്.എച്ച്.ഒമാർക്കെതിരെ നടപടിക്ക് സാധ്യതയും ഏറി. പല സ്റ്റേഷനുകളിലും കോഴ വാങ്ങാനായി പരാതികള്‍ തീര്പ്പാക്കാതെയിട്ടിരിക്കുന്നതായാണ് പരിശോധനയിൽ വ്യക്തമായത്. ക്വാറി, മണല്‍, മണ്ണ് മാഫിയകളുടെ ഇടനിലക്കാരായി പൊലീസ് പ്രവര്‍ത്തിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.
മണല്‍ കടത്തല്‍ നടക്കുന്ന പുലര്‍ച്ചെ സമയങ്ങളില്‍ മാഫിയകളുമായി ബന്ധമുള്ള ഉദ്യോഗസ്രെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് എസ്.പിമാർ വിജിലന്‍സ് ഡയറക്ടർക്ക് നൽകിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഇടപാട് കേസുകളും സ്ത്രീകള്‍ക്കെതിരായ പരാതികളും പല സ്റ്റേഷനുകളിലും കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. ബ്ലെയിഡ് ഇടപാടുകാര്‍ക്ക് പണം വട്ടിപ്പലിശക്ക് നല്‍കുന്നുവെന്നും ബിനാമി ഇടപാടുകൾ പൊലീസ് നടത്തുന്നുവെന്നുമുള്ള കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.