ന്യൂഡൽഹി: സോളാർ കമീഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടത് ബി.ജെ.പിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ നീക്കമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
യു.ഡി.എഫ് നേതാക്കൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണ്. അന്വേഷണ പരിധിക്ക് പുറത്തുള്ള വിഷയങ്ങളും കമീഷൻ പരിഗണിച്ചു. റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് ചട്ടലംഘനമാണ്. ആദ്യം ഇത് വെക്കേണ്ടത് നിയമസഭയിലാണെന്നും ചെന്നിത്തല പറഞ്ഞു.
നേതാക്കൾക്കെതിരായ ആരോപണങ്ങളെ യു.ഡി.എഫ് ഒറ്റകെട്ടായി നേരിടും. റിപ്പോർട്ട് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾ പകർപ്പ് ലഭിച്ചതിന് ശേഷമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.