കർണാടക സംഗീതത്തെ ഭക്തിഗാനങ്ങളിലൂടെ ജനകീയമാക്കിയ സം​ഗീതജ്ഞൻ; കെ.ജി. ജയന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. കർണാടക സംഗീതത്തെ ഭക്തിഗാനങ്ങളിലൂടെ ജനകീയമാക്കിയ സം​ഗീതജ്ഞനായിരുന്നു കെ.ജി. ജയൻ എന്ന് അനുശോചന സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ചെമ്പൈക്ക് നാദം നിലച്ചപ്പോൾ, നീയെന്നെ ഗായകനാക്കി, രാധ തൻ പ്രേമത്തോടാണോ, ഒരു പിടി അവിലുമായ്... തുടങ്ങി കെ.ജി. ജയൻ ചിട്ടപ്പെടുത്തിയ ഭക്തിഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റുകളാണ്.

ഇരട്ട സഹോദരനായ കെ.ജി. വിജയന്‍റെ അഭാവത്തിലും കെ.ജി. ജയൻ ജയവിജയ എന്ന പേരിൽ തന്നെ സംഗീത രംഗത്ത് നിറഞ്ഞ് നിന്നു. പ്രണയം, ഭക്തി എന്നിവ സംഗീതത്തിൽ സന്നിവേശിപ്പിച്ച് അസ്വാദകരിലേക്ക് അത്രമേൽ ആഴ്ന്നിറങ്ങാൻ ജയവിജയ എന്ന ജനകീയ ബ്രാൻഡിനായി.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Tags:    
News Summary - opposition leader V.D. Satheesan condolences to Musician K.G. jayan's demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.