സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ നിയമസഭയ്ക്കകത്ത് രാത്രിയിലും സത്യഗ്രഹ സമരം തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ. ഇതിനിടെയാണ്, സ്പീക്കർ എ.എൻ.ഷംസീർ പ്രതിപക്ഷ എംഎൽഎമാരെ കാണാൻ എത്തിയത്. നിയമസഭക്ക് അകത്തും പുറത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിൽ സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സെസിനുപുറമെ, വെള്ളക്കര വര്‍ധനയും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയാണ്. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സഭാകവാടത്തില്‍ സമരം തുടരുന്നത്. തറയിൽ കിടക്ക വിരിച്ചാണ് എംഎൽഎമാർ അന്തിയുറങ്ങിയത്. സമരം തുടരുന്നതിനാൽ ഇന്ന് സഭാനടപടികളുമായി ഇവർ സഹകരിക്കില്ല. സമരക്കാർക്ക് ഐക്യദാർഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവും സഹപ്രവർത്തകരുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.