തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിന് സമീപത്ത് നിലനിൽക്കുന്ന ചക്രവാതചുഴി തിങ്കളാഴ്ചയോടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതിെൻറ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക്് സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ കടലിലായി പുതിയ ന്യൂനമര്‍ദവും നാളെ രൂപം കൊള്ളും. തുടർന്ന് കൂടുതൽ ശക്തിപ്രാപിച്ച് ന്യൂനമർദം ഇന്ത്യൻ തീരത്തേക്ക് നീങ്ങും.
ന്യൂനമർദത്തിെൻറ ഫലമായി ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരള, ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഞായറാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.