പ്ലാപ്പള്ളിയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 27

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​ 27 പേർ. ഇ​ടു​ക്കി കൊ​ക്ക​യാ​റി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ സ​ച്ചു​വിെൻറ​യും തി​രു​വ​ന​ന്ത​പു​രം ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ന​ഗ​ർ​ദീ​പ് മ​ണ്ഡ​ലിെൻറ​യും (31) മൃ​ത​ദേ​ഹ​മാ​ണ് തിങ്കളാഴ്ച ല​ഭി​ച്ച​ത്.

ഈ ​മാ​സം 11 മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ​ക്കെ​ടു​തി​യെ​തു​ട​ർ​ന്ന് 247 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2619 കു​ടും​ബ​ങ്ങ​ളി​ലെ 9422 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ തു​റ​ന്ന​ത്.

80 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 632 കു​ടും​ബ​ങ്ങ​ളി​ലെ 2191 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. കോ​ട്ട​യ​ത്ത്​ 37 ക്യാ​മ്പു​ക​ളി​ലാ​യി 632 കു​ടും​ബ​ങ്ങ​ളി​ലെ 2355 പേ​രും ആ​ല​പ്പു​ഴ​യി​ൽ 41 ക്യാ​മ്പു​ക​ളി​ലാ​യി 584 കു​ടും​ബ​ങ്ങ​ളി​ലെ 2154 പേ​രെ​യും പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 3071 കെ​ട്ടി​ട​ങ്ങ​ൾ ക്യാ​മ്പു​ക​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

അതിനിടെ, ധ​ന​സ​ഹാ​യ വി​ത​ര​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​ന്‍ ക​ല​ക്ട​ര്‍മാ​ര്‍ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. കൃ​ഷി​നാ​ശ​ത്തി​െൻറ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ല​ക​ളി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കാ​നും ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

സംസ്​ഥാനത്തെ പത്ത്​ ഡാമുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. ജലനിരപ്പ്​ ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട്​ ഷട്ടറുകളാണ്​ ഉയർത്തിയത്​. കേരള ഷോളയാർ ഡാം രാവിലെ പത്തിന്​ തുറന്നിട്ടുണ്ട്​. ചാലക്കുടിയിൽ വൈകീട്ട്​ നാല്​ മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. 

ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ്​ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ്​ രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ്​ അലർട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലർട്ടും റെഡ്​ അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.

2021-10-18 19:43 IST

കൂട്ടിക്കലിലെ പ്ലാപ്പള്ളിയിൽ നിന്ന് ഒരു മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തി. പ്ലാപ്പള്ളി താളുങ്കലിൽ നിന്നാണ് രണ്ട് കാലുകൾ ഒഴികെയുള്ള മൃതദേഹത്തിന്‍റെ ഭാഗങ്ങളാണ് കണ്ടെടുത്തത്. അലനെ കാണാതായതിന് രണ്ടര കിലോമീറ്റർ താഴെ നടത്തിയ തിരച്ചിലിനിടെയാണ് ശരീര ഭാഗങ്ങൾ ലഭിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധന നടത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനാണ് തീരുമാനം.

2021-10-18 19:43 IST

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പത്ത് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍, പമ്പ, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ ചെറുതോണി, കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, എറണാകുളം ജില്ലയിലെ ഇടമലയാര്‍ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്​ പ്രഖ്യാപിച്ചത്. വൈദ്യുതി ബോര്‍ഡിന്​ കീഴിലുള്ള അണക്കെട്ടുകളാണിവ

2021-10-18 18:16 IST

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു​ ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിവിടാനാണ്​ തീരുമാനം. ഇന്ന്​ വൈകീട്ട്​ ആറു മണിയോടെ ഡാമിൽ റെഡ്​ ​അലേർട്ട്​ പ്രഖ്യാപിക്കും. വൃഷ്​ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാലാണ് ജില്ലാ ഭരണകൂടത്തിന്‍റെ​ അടിയന്തര തീരുമാനം.

2021-10-18 17:29 IST

ആലുവ: അടിയന്തര സാഹചര്യം നേരിടാൻ ജില്ല സുസജ്ജമാണെന്ന് മന്ത്രി പി.രാജീവ്. ഡാം അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മന്ത്രി പി.രാജീവിൻറെ നേതൃത്വത്തിൽ യോഗം ചേർന്നു. പെരിയാറിലെ ജലനിരപ്പുയർന്ന് വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി.ഇടമലയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.

ഇടുക്കി, ഇടമലയാർ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുഴയിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തടസങ്ങൾ നീക്കണമെന്ന് ഇറിഗേഷൻ വകുപ്പിനോട് മന്ത്രി നിർദ്ദേശിച്ചു. ഇടമലയാറിലെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ പെരിയാറിൻറെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത കൂടുതലാണ്.

ആലുവയിൽ നടന്ന യോഗത്തിൽ കലക്ടർ ജാഫർ മാലിക്, എസ്.പി കെ.കാർത്തിക്ക്, എ.സി.പി. ഐശ്വര്യ ദോംഗ്റേ, സബ് കലക്ടർ വിഷ്ണു രാജ്, എ.ഡി.എം എസ്.ഷാജഹാൻ, ആലുവ തഹസിൽദാർ സത്യപാലൻ നായർ എന്നിവർ പങ്കെടുത്തു. 

2021-10-18 17:14 IST

റാന്നി: പമ്പാനദിയിലെ അങ്ങാടി ഉപാസന കടവിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ ഫയർഫോഴ്സ് സേന രക്ഷപ്പെടുത്തി ക്യാമ്പിൽ എത്തിച്ചു. അങ്ങാടി ഉപാസന കടവിൽ ആറ്റു തീരത്ത് മണിമലേത്ത് കെട്ടിടത്തിൽ താമസിച്ചിരുന്ന ഏഴുംനാലും വയസുള്ള രണ്ടു കുട്ടികളോടൊപ്പം ഉണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശി ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ റാന്നി ഫയർഫോഴ്സ് എത്തിയാണ്​ ഡിങ്കിയിൽ രക്ഷപ്പെടുത്തിയത്.

അങ്ങാടി പഞ്ചായത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന പി.ജെ .റ്റിക്യാമ്പിൽ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ എത്തിച്ചു. റാന്നിയിൽ ഉച്ചയ്ക്കുശേഷം പമ്പ നദിയിൽ ഉണ്ടായ ജലപ്രവാഹത്തിൽ വീട്ടിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു. 

2021-10-18 16:54 IST

കനത്ത മഴ തുടരുന്ന പശ്ചാതലത്തിൽ ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു​ ഷട്ടറുകൾ തുറക്കാനാണ്​ തീരുമാനം. ഇന്ന്​ വൈകീട്ട്​ ആറു മണിയോടെ ഡാമിൽ റെഡ്​ ​അലേർട്ട്​ പ്രഖ്യാപിക്കും. വൃഷ്​ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാലാണ്​ അടിയന്തര തീരുമാനം.

2021-10-18 16:44 IST

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി രണ്ട് ഷട്ടറുകൾ നാളെ (19/10/21) തുറക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം. രാവിലെ ആറു മണിക്ക് 80 സെ.മീ വീതമാണ് ഷട്ടറുകൾ ഉയർത്തുക. 100 ക്യൂബിക് മീറ്റർ / സെക്കന്‍റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഷട്ടറുകൾ തുറക്കുന്നത് കൊണ്ട് കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. 

2021-10-18 15:33 IST

ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ നിന്ന്​ ആളുകളെ ഒഴുപ്പിക്കുന്നു

2021-10-18 15:30 IST

അതിതീവ്ര മഴയെ തുടർന്ന് 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി  പരീക്ഷകൾ മാറ്റി വെച്ചു.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും 

2021-10-18 15:07 IST

കോട്ടയം ജില്ലിയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ  20, 21, 22 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Tags:    
News Summary - Orange alert on Idukki dam, If water level rises two more feet shutter will open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.