2021-10-18 13:27 ISTതൃശൂരിലെ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ട സാഹചര്യമുള്ളതിനാലും കുറുമാലി വാണിംഗ് ലെവൽ കടന്നതിനാലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ട സാഹചര്യമാണ്. മുന്നറിയിപ്പ് നിരപ്പിന് മുകളിൽ ജലനിരപ്പ് നിൽക്കുന്ന കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും. ചിമ്മിനി ഡാമിന്‍റെ ഷട്ടർ നിലവിലെ അവസ്ഥയിൽ നിന്ന് 5 സെ.മീ വരെ കൂടുതൽ ഉയർത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ക്യാമ്പുകളിലേയ്ക്ക് നിർബന്ധമായും മാറി താമസിക്കേണ്ടതാണ്.
പുഴയോരങ്ങളിൽ അതീവ ജാഗ്രത വേണ്ട സമയമാണ്. പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉടൻ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണം. ചാലക്കുടി പുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.