മാനന്തവാടിയിലെ ആനയെ മയക്കുവെടിവെക്കാൻ ഉത്തരവ്

കൽപ്പറ്റ : വയനാട് മാനന്തവാടി പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങി ഒരാളെ ചവിട്ടിക്കൊന്ന ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ആണ് ഉത്തരവിട്ടത്. എല്ലാ മാർഗനിർദേശങ്ങളും, സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറും പാലിച്ച് ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുളളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഈ കാട്ടാനയെ സുരക്ഷിതമായി കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തിരികെ എത്തിക്കണം. അത് വിജയിച്ചില്ലെങ്കിൽ ഈ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനും എത്രയും വേഗം അതിനെ ആരോഗ്യ നിരീക്ഷണത്തിന് മുത്തങ്ങ ആന ക്യാമ്പിലേയ്‌ക്ക് മാറ്റിയതിനുശേഷം ഉൾക്കാട്ടിലേക്ക് തുറന്നു വിരുന്നതിനും, 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പ് രണ്ട്(ഒന്ന്) (എ) പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.

ഈ മേഖലയിലെ നാലുവാർഡുകളിൽ മാനന്തവാടി സബ് കലക്ടർ 144 പ്രഖ്യാപിച്ചുവെങ്കിലും ജനങ്ങളെ നിയന്ത്രിക്കുവാൻ ഫലപ്രദമായി സാധിക്കുന്നില്ല. അന്വേഷണത്തിൽ മോഴയാനയെ കർണാടക വനംവകുപ്പ് ഹസനിൽനിന്നും പിടികൂടി റേഡിയോകോളർ ധരിപ്പിച്ച് വനത്തിൽ വിട്ടയച്ചിട്ടുള്ളതാണ്. പ്രശ്നക്കാരനായ ഈ ആനയെ ജനവാസമേഖലയിൽനിന്നും എത്രയും പെട്ടെന്ന് കാട്ടിലേക്ക് തുരത്തുകയോ, അല്ലെങ്കിൽ ഈ ആനയെ മയക്കുവെടി വെച്ച് പിടികൂടി വനമേഖലയിൽ വീടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് ചെയ്തിരുന്നു. 

Tags:    
News Summary - Order to drug the elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.