വൈദികരുടെ ജാമ്യാപേക്ഷ ഹൈകോടതി ബുധനാഴ്ച പരിഗണിക്കും

കൊച്ചി: ഓർത്തഡോക്‌സ് വൈദികർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. പരാതിക്കാരി കൊടുത്ത സത്യവാങ്മൂലത്തിൽ സ്വന്തം ഇഷ്ട പ്രകാരം ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് പറയുന്നതെന്നും ആദ്യ സംഭവം നടന്നു വർഷങ്ങൾക്കു ശേഷമാണു പരാതി നൽകിയതെന്നും വൈദികരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പരാതി വൈകിയത് ഏതെങ്കിലും തരത്തിൽ പ്രതികൾക്ക് ഗുണകരമായോ എന്നു കോടതി ചോദിച്ചു. നിരപരാധിത്വം തെളിയിക്കാമെന്നും പരാതിക്കു പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്നുമാണ് വൈദികരുടെ നിലപാട്. വൈദികർ യുവതിയുടെ മതവിശ്വസതെ ചുഷണം ചെയ്തതായി പ്രോസിക്യുഷന് വ്യക്തമാക്കി.

ഇതിനിടെ മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹരജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.


 

Tags:    
News Summary - Orthodox Priest Rape Case: Bail Application Postponed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.