തിരുവനന്തപുരം: ബലാല്‍സംഗ കേസില്‍ കുറ്റാരോപിതരായ നാലു വൈദികരുടെ അറസ്റ്റ് വൈകുന്നത് ദുരൂഹമാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. വീട്ടമ്മയുടെയും ഭർത്താവിന്‍റെ പരാതി ലഭിച്ചിട്ട് ആഴ്ചകളായിട്ടും ഇക്കാര്യത്തില്‍ പൊലീസും ഭരണകൂടവും ഇക്കാര്യത്തിലെടുത്ത നിലപാട് സംശയകരവും സ്ത്രീ സുരക്ഷക്ക് വെല്ലുവിളിയുമാണ്.
തനിക്കു നേരിട്ട പീഡനത്തെപ്പറ്റി ഒരു സ്ത്രീയുടെ പരാതി ലഭിച്ചാലുടന്‍ തന്നെ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യണമെന്നിരിക്കെ വൈദികർക്ക് മാത്രം ഇളവ് നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ കൂറുമാറ്റിക്കാനുമുള്ള അവസരമൊരുക്കാനാണ്. നിർഭയ നിയമത്തിന്‍റെ അന്തസത്തയും പരിരക്ഷയുമാണ് പൊലീസ് ഇല്ലാതാക്കുന്നത്. കേരള ആഭ്യന്തര വകുപ്പ് വേട്ടക്കാരോടൊപ്പമാണെന്ന് വ്യക്തമാകുന്നു.
സ്ത്രീയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയും ഡി.ജി.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും ചെയ്തിട്ടും കുറ്റാരോപിതരെ ഇനിയും കസ്റ്റെഡിയിലെടുക്കാനാവാത്തത് കേരളാ പൊലീസിന്‍റെ ദൗർബല്യമാണ് കാണിക്കുന്നത്. എത്രയും വേഗം കുറ്റാരോപിതരെ കസ്റ്റഡിയിലെടുത്ത് പഴുതടച്ച നിയമവിചാരണ നടത്തുകയാണ് വേണ്ടതെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.