സൈനികർക്ക് സ്നേഹചുംബനം നൽകി ബാബു; രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന. കരസേന സതേൺ കമാൻഡന്‍റ് ആണ് വിഡിയോയും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്.

43 മണിക്കൂറിന് ശേഷമാണ് മലയിടുക്കിൽ കുടുങ്ങിയ 23കാരൻ ബാബുവിനെ സൈനികർ രക്ഷിച്ചത്. മലയുടെ ചെരുവിലൂടെ വടത്തിൽ ഇറങ്ങിയ സൈനികർ ഭക്ഷണവും വെള്ളവും നൽകിയ ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. 40 മിനിട്ട് നീണ്ട ദൗത്യത്തിനൊടുവിൽ രാവിലെ ഒമ്പരതോടെ ബാബുവിനെ മലയുടെ മുകളിലെത്തിക്കാൻ ദൗത്യസംഘത്തിന് സാധിച്ചു.

Full View


കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പർവതാരോഹണ വിദഗ്ധർ അടക്കമുള്ള കരസേനയുടെ രണ്ട് സംഘങ്ങൾ ബംഗളൂരുവിൽ നിന്നും ഊട്ടി വെല്ലിങ്ടണിലിൽ നിന്നും മലമ്പുഴയിലെത്തിയത്.

കൂടാതെ, കോസ്റ്റ്ഗാർഡ്, ദേശീയ ദുരന്ത പ്രതിരോധ സേനയുടെ 20 അംഗ സംഘവും അഗ്നിരക്ഷാസേന, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കാളികളായി.


Tags:    
News Summary - Outside scenes of rescuing a young man trapped in a gorge in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.