പാലക്കാട്: ഒ.വി. വിജയന് മൂന്ന് ദൗർബല്യങ്ങളുണ്ടായിരുന്നെന്നും അതിലൊന്ന് അദ്ദേഹത്തിന്റെ അന്ധമായ ജൂതപക്ഷപാതിത്വമായിരുന്നെന്നും എഴുത്തുകാരൻ ബെന്യാമിൻ. അദ്ദേഹത്തിന്റെ രചനകളിൽ നമുക്കത് വായിച്ചെടുക്കാമെന്നും ഒ.വി. വിജയന്റെ 95ാം ജന്മവാർഷികാഘോഷം തസ്രാക്കിലെ വിജയൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യവെ ബെന്യാമിൻ പറഞ്ഞു.
അടിച്ചമർത്തപ്പെട്ട സമൂഹത്തിൽനിന്ന് 1948ൽ ഇസ്രായേൽ രൂപപ്പെട്ടപ്പോൾ വിജയന് ജൂതജനതയോടുണ്ടായ സ്നേഹം ഒരുപക്ഷേ ഇതരജനതയോട് അവർക്കുണ്ടായിരുന്നോ എന്നത് സംശയകരമാണ്. ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ നിലപാടെന്താകുമായിരുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
രണ്ടാമത്തെ ദൗർബല്യം ഒ.വി. വിജയൻ ഒരു കാൽപനിക കമ്യൂണിസ്റ്റായിരുന്നു എന്നതാണ്. പക്ഷേ, സ്റ്റാലിന്റെ വരവോടെ അദ്ദേഹത്തിന്റെ സമീപനങ്ങൾ മാറി. മറ്റൊരു ദൗർബല്യം ഹിന്ദുപക്ഷപാതിയായിരുന്നു എന്നതാണ്. എന്നാൽ, ഹിന്ദുപക്ഷവാദികൾ അധികാരകേന്ദ്രങ്ങളിലെത്താൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ബെന്യാമിൻ പറഞ്ഞു. പരിപാടിയിൽ ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. എസ്. ശാരദക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഒ.വി. ഉഷ, ആഷാമേനോൻ, മാനസി, ജ്യോതിഭായ് പരിയാടത്ത് സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.