ഉദ്ഘാടനം വിവാദമായ പൊന്നാനി പുതിയിരുത്തിയിലെ കടയുടെ ഉടമ മരിച്ച നിലയിൽ

പൊന്നാനി: കോവിഡ് നിയന്ത്രണങ്ങൾക്കിടെ വ്ലോഗർ മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിനുള്ള കാരണം എന്താണെന്നത് വ്യക്തമല്ല.

മാസങ്ങൾക്ക് മുൻപ് കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടമെത്തി കടയുടെ ഉദ്ഘാടനം നടത്തിയത് വലിയ വിവാദമായിരുന്നു. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയുമുണ്ടായിരുന്നു.

സംഭവത്തിൽ വന്നേരി പൊലീസ് കേസെടുക്കുകയും അനസിന്‍റെ വ്യാപാര പങ്കാളിയായ ഷമാസ് അടക്കം 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അനസിന്‍റെ മൃതദേഹം നിലവിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Tags:    
News Summary - owner of the shop in Ponnani Puthiyiruthi found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.