കൊച്ചി: ഇന്ധനവില ദിനേന മാറ്റുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം ഡീലേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വ്യാപകമായി 11ന് പമ്പുകള്‍ അടച്ച് സമരം ചെയ്യും. 10ന് അര്‍ധരാത്രി മുതല്‍ 11ന് അര്‍ധരാത്രി വരെയാണ് സമരം. പ്രതിഷേധത്തിെൻറ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഓയില്‍ കമ്പനികളില്‍നിന്നുള്ള പ്രീമിയം ഉൽപന്നങ്ങള് എടുക്കുന്നത് നിര്‍ത്തി.
എട്ട്, ഒമ്പത്,10 തീയതികളില്‍ സ്റ്റോക്ക് എടുക്കാതെ 11ന് സമരം നടത്താനാണ് തീരുമാനമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ 2200 പമ്പാണ് ഉള്ളതെന്നും എണ്ണക്കമ്പനികള്‍ നേരിട്ട് നടത്തുന്നതും സ്വകാര്യപമ്പുകളും ഒഴിച്ചുള്ള എല്ലാ പമ്പും സമരത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു. മറ്റുസംസ്ഥാനങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് പണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.