സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ല –പി. ചിദംബരം

തിരുവനന്തപുരം: രാജ്യത്ത് അടുത്ത കാലത്തെങ്ങും സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ളെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം. പണരഹിത സമ്പദ്ഘടന പൂര്‍ണമായി നടപ്പാക്കാന്‍ ലോകത്ത് ഒരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പുരോഗതി കൈവരിച്ചെന്ന് അവകാശപ്പെടുന്ന ജര്‍മനിയിലും ഓസ്ട്രിയയിലും 80 ശതമാനവും പണം ഉപയോഗിച്ചുള്ള ഇടപാടാണ് നടക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടനയുടെ 46 ശതമാനവും പണമിടപാടാണ്. പിന്നെ എങ്ങനെ 70ശതമാനവും കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ പണരഹിത ഇടപാടുകള്‍ സാധ്യമാകുമെന്നും ചിദംബരം ചോദിച്ചു. 

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റല്‍ സ്റ്റഡീസ് കനകക്കുന്നില്‍ സംഘടിപ്പിച്ച ‘നോട്ടുനിരോധനത്തിന്‍െറ പ്രത്യാഘാതങ്ങള്‍’  വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ പണമിടപാടിലൂടെ മോദി ലക്ഷ്യംവെക്കുന്നത് മറ്റൊരു തട്ടിപ്പാണ്. ഓരോ ഡിജിറ്റല്‍ പണമിടപാടിന്‍െറയും ഒന്നരശതമാനം വിഹിതം മൂന്നാമതൊരാളുടെ കൈയിലത്തെുകയാണ്. ഒരു ലക്ഷം കോടിയുടെ ഇടപാട് നടക്കുമ്പോള്‍ 1500 കോടി രൂപയോളം ഇടനിലക്കാരുടെ കൈയിലത്തെുന്നു. ഒരേ തുകയാണെങ്കിലും 10 തവണ ഡിജിറ്റല്‍ ഇടപാടിലൂടെ കടന്നുപോയാല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും മൂല്യക്കുറവുണ്ടാകും. പണമിടപാടില്‍ എത്ര പേരുടെ കൈയിലൂടെ കടന്നുപോയാലും മൂല്യം കുറയുന്നില്ല. 

നോട്ട്നിരോധനത്തിലൂടെ അഴിമതി ഇല്ലാതാക്കാമെന്നാണ് മോദി പറയുന്നത്. എന്നാല്‍ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ രാജ്യത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ കഴിഞ്ഞോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. നോട്ടുനിരോധനത്തിന്‍െറ പ്രത്യാഘാതങ്ങള്‍ 2018-19 സാമ്പത്തികവര്‍ഷം വരെ തുടരും. ജനങ്ങളാണ് നോട്ടുനിരോധനത്തെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഹിദുര്‍ മുഹമ്മദ്, കോണ്‍ഗ്രസ് നേതാക്കളായ എം.എം. ഹസന്‍, തെന്നല ബാലകൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, സി.എം.പി നേതാവ് സി.പി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags:    
News Summary - p chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.