പി. ജയരാജൻ വധശ്രമ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സി.പി.എം നേതാവ്​ പി. ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞിട്ടില്ലെന്ന്​ ഹൈകോടതി നിരീക്ഷിച്ചത് തെറ്റാണെന്ന്​ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ വാദിച്ചു.

1999 ആഗസ്റ്റ്​ 25നാണ്​ പി. ജയരാജനെ കിഴക്കെ കതിരൂരിലെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്​. കൈ വെട്ടി മാറ്റുകയും നട്ടെല്ലിന്​ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

വിചാരണ കോടതി ശിക്ഷിച്ച ആർ.എസ്​.എസ്​ പ്രവർത്തകരായ ആറു പ്രതികളിൽ ഒരാൾ ഒഴികെ എല്ലാവരെയുമാണ്​ ഹൈകോടതി വെറുതെ വിട്ടത്​. ഈ കേസിൽ പ്രതികളായ ഒമ്പതു പേരിൽ മൂന്നുപേരെ വിചാരണ കോടതി വെറുതെ വിട്ടു. മറ്റ്​ ആറു പ്രതികളിൽ രണ്ടാം പ്രതിയായ ആർ.എസ്​.എസുകാരൻ ചിരുകണ്ടോത്ത്​ പ്രശാന്തിനെ മാത്രമാണ്​ കുറ്റക്കാരനായി ഹൈകോടതി കണ്ടെത്തിയത്​.

Tags:    
News Summary - P Jayarajan assassination attempt case: Govt in Supreme Court against acquittal of accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.