കളമശ്ശേരി മൂടി തുറന്നുവിട്ടത് മുസ്‍ലിം- ഇടത് വിരുദ്ധതയെന്ന് പി. ജയരാജൻ

കണ്ണൂർ: കളമശ്ശേരി സംഭവം മൂടി തുറന്നുവിട്ടത് അവസരം കിട്ടിയാൽ കേരളത്തെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങുന്ന മുസ്‍ലിം- ഇടത് വിരുദ്ധതയും ജീവശ്വാസമായിട്ടുള്ള വിഷ ഭൂതങ്ങളെയാണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ഒരു സംഭവമുണ്ടായി എന്ന വാർത്ത വന്നയുടൻ തന്നെ അതൊരു മുസ്‍ലിം തീവ്രവാദ പ്രവർത്തനമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ദൃശ്യമായാതെന്നും പി. ജയരാജൻ പറഞ്ഞു.

കെ. സുരേന്ദ്രനും സന്ദീപ് വാര്യരും അടങ്ങുന്ന ബി.ജെ.പി വിഷങ്ങൾക്കും അവരുടെ അണികൾക്കും മുസ്‍ലിം വിരുദ്ധതയും പ്രചരിപ്പിക്കുന്നതിൽ വിശേഷിച്ചു കാരണമൊന്നും ആവശ്യമില്ല. എന്നാൽ, കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് കേരള സർക്കാറിനും ഈ സംസ്ഥാനത്തെ മുസ്‍ലിം സാമാന്യ ജനങ്ങൾക്കുതിരെ വിഷലിപ്തമായ പ്രചാരണം അഴിച്ചുവിട്ടത്.

ഫലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ കളമശ്ശേരി ബോംബ് സ്ഫോടന വിഷയവുമായി ബന്ധപ്പെടുത്തി വർഗീയയ നേട്ടം കൊയ്യാനാണ് സംഘ്പരിവാർ ശ്രമിച്ചത്. വാർത്താ ചാനലുകൾക്ക് പ്രതിയായ മനുഷ്യൻ ഒരു അമുസ്‌ലിം ആണെന്ന് മനസിലായിട്ടും നിരാശ കലർന്ന നിലയിൽ അതങ്ങ് വിശ്വസിക്കാൻ ഒട്ടും താൽപര്യപ്പെട്ടിട്ടില്ല. മറുനാടൻ മലയാളി, കർമ ന്യൂസ് തുടങ്ങി കാലങ്ങളായി സമൂഹത്തിൽ മുസ്‍ലിം വിരുദ്ധതയും, മതസ്പർധയും നടത്തി വിഭജനം നടത്തുന്ന ഓൺലൈൻ മഞ്ഞ മാധ്യമങ്ങൾ അതിന്റെ ഏറ്റവും ഹീനമായ റിപ്പോർട്ടിങ് ആണ് ഇന്നലെ നടത്തിയത്.

യഹോവ സാക്ഷികൾ രാജ്യവിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതിനാലാണ് താനീ കൃത്യം ചെയ്തത് എന്നാണ് പ്രതി ഡൊമിനിക് മാർട്ടിൻ പറഞ്ഞത്. പ്രതി മുസ്‍ലിം പേരുകാരനല്ലെന്ന് മനസിലായപ്പോൾ തീവ്രവാദ സ്വഭാവമില്ലെന്ന് തീർപ്പ് കൽപിക്കുന്ന മാധ്യമങ്ങൾക്ക് പ്രതി പറഞ്ഞ ഈ കാരണം തീവ്രവാദപരമാണെന്ന് ഒട്ടും തോന്നുന്നില്ല എന്നതാണ് അത്ഭുതമെന്നും പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - P Jayarajan react to kalamassery blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.