കണ്ണൂർ: ഷുഹൈബ് കേസിൽ സി.ബി.െഎ അന്വേഷണത്തിനെതിരെ അപ്പീൽ നൽകാനുള്ള തീരുമാനം സർക്കാറിേൻറതാണെന്നും സി.പി.എമ്മിേൻറതല്ലെന്നും സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജൻ. സി.ബി.െഎ അന്വേഷണം നടക്കെട്ടയെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല. പൊലീസിെൻറ അന്വേഷണം ശരിയായ നിലക്കുള്ളതാണെന്നും പാർട്ടി പറഞ്ഞിട്ടുണ്ട്. എന്നാൽ, സി.ബി.െഎ അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ പോകാൻ സർക്കാറിന് അതിേൻറതായ കാരണങ്ങളുണ്ട്. സർക്കാറിന് എതിർ സത്യവാങ്മൂലം കൊടുക്കാൻ അവസരം നൽകാതെയാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാലാണ് സർക്കാർ അപ്പീൽ നൽകുന്നത്.
ഷുഹൈബ് കേസിൽ അറസ്റ്റിലായ പാർട്ടി പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി പ്രഖ്യാപിച്ചത് നടപ്പാക്കുകതന്നെ ചെയ്യുമെന്നും ജയരാജൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.