കോഴിക്കോട്: മെഡിക്കൽ പ്രവേശനത്തിന് വഴിവിട്ട രീതിയിൽ 12 ശതമാനം മുന്നാക്കസംവരണം നൽകിയ നടപടി തിരുത്താൻ നിർബന്ധിതരായ സർക്കാർ, ഇൗ അട്ടിമറിക്കെതിരെ പ്രതിഷേധമുയർത്തിയ സംവരണ - സമുദായസംഘടനകളെ വർഗീയവൽക്കരിച്ചതെന്തിനായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷൻ പി. മുജീബുറഹ്മാൻ.
വിയോജിക്കുന്നവരെ വർഗീയവൽക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ സംസ്കാരം ഇടതുപക്ഷത്തിന് തിരുത്താനാവില്ലെന്നറിയാം. എന്നാൽ, മെഡിക്കൽ സംവരണത്തിൽ തിരുത്ത് തീരുമാനിച്ചിരിക്കെ അതിെൻറ പേരുപറഞ്ഞ് സർക്കാർ അധിക്ഷേപം ചൊരിഞ്ഞവരോട് മാപ്പ് ചോദിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തിരുത്തല്ല, മാപ്പുചോദിക്കണം
മെഡിക്കൽ പ്രവേശനത്തിലെ മുന്നാക്കസംവരണം നൽകിയ 12% ൽ തിരുത്ത് വരുത്താൻ സർക്കാർ
നിർബന്ധിതരായിരിക്കുന്നു. ഇനി 10% മുന്നോക്ക സംവരണത്തിലുള്ള തിരുത്ത് കൂടി നടക്കണം .അപ്പോൾപിന്നെ
ഈ അട്ടിമറിക്കെതിരെ പ്രതിഷേധമുയർത്തിയ സംവരണ സമുദായസംഘടനകളെ വർഗീയവൽക്കരിച്ചതെന്തിനായിരിരുന്നു? ഇതുന്നയിച്ചതിെൻറ പേരിൽ ജമാഅത്തെ ഇസ്‌ലാമിയെ അധിക്ഷേപിച്ചതോ?
വിയോജിക്കുന്നവരെ വർഗീയവൽക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ സംസ്കാരം ഇടതുപക്ഷത്തിന് തിരുത്താനാവില്ലെന്നറിയാം. എന്നാൽ, മെഡിക്കൽ സംവരണത്തിൽ തിരുത്ത് തീരുമാനിച്ചിരിക്കെ അതിെൻറ പേരുപറഞ്ഞ് സർക്കാർ അധിക്ഷേപം ചൊരിഞ്ഞവരോട് മാപ്പ് ചോദിക്കാനുള്ള മര്യാദയെങ്കിലും കാണിക്കുക. സംഘ്പരിവാറിനെപോലും നാണിപ്പിക്കുംവിധമുള്ള സംവരണ അട്ടിമറിക്കെതിരെ പൊരുതിയ സംവരണ സമുദായങ്ങൾക്കും സാമൂഹ്യപ്രവർത്തകർക്കും മീഡിയകൾക്കും അഭിവാദ്യങ്ങൾ.
സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങൾക്കുനേരെ കണ്ണടക്കാൻ
ഇനി ഒരു സർക്കാരിനുമാവില്ല;
അവർ ഉണർന്നിരിക്കുന്നു.
മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട തിരുത്ത് തുടക്കംമാത്രമാണ്.
സംവരണ അട്ടിമറിക്കെതിരായ കേസിലെ സുപ്രീംകോടതി വിധി വരാൻപോലും കാത്തുനിൽക്കാതെ, തിരക്കിട്ട് കേരളത്തിൽ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിലെ പിഴവ് മെഡിക്കൽ പ്രവേശനത്തിൽമാത്രം ഒതുങ്ങുന്നതല്ല. ഹയർസെക്കൻഡറിയിൽ അനുവദിച്ച അധികസംവരണം, മെഡിക്കൽ പി.ജിയിലെ അന്യായമായ വിവേചനം, ജനസംഖ്യാനുപാതികമായി നൽകുന്നതിനുപകരം സവർണ വിഭാഗങ്ങൾക്ക് അവിഹിതമായി നൽകിയ അധികവിഹിതം തുടങ്ങി പലതരം പിഴവുകൾ സർക്കാർ തിരുത്തേണ്ടതുണ്ട്. പിന്നാക്കസമുദായങ്ങളുടെ സംവരണാനുകൂല്യങ്ങൾ പൂർണമായും അനുവദിക്കുകയും സംവരണതത്ത്വം ബലികഴിക്കുന്ന സാമ്പത്തികസംവരണം നിർത്തലാക്കുകയും ചെയ്യുന്നതുവരെ ഈ സമരവീര്യം ചോരില്ല.
P. മുജീബുറഹ്മാൻ
*തിരുത്തല്ല, മാപ്പുചോദിക്കണം*
മെഡിക്കൽ പ്രവേശനത്തിലെ മുന്നാക്കസംവരണം നൽകിയ 12% ൽ തിരുത്ത് വരുത്താൻ സർക്കാർ...
Posted by P Mujeeburahman on Friday, 20 November 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.