അമേരിക്കയിലെ അലബാമയിൽ മാലിന്യമലയിൽ വീണ്ടും തീ വരുന്നു -പി. രാജീവ്

തിരുവനന്തപുരം: അമേരിക്കയിലെ അലബാമയിൽ മാലിന്യ മലക്ക് തീപിടിച്ചത് ഇപ്പോഴും അണച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. അലബാമയിൽ 13 ഏക്കറിലെ മാലിന്യമലക്ക് നവംബറിൽ തീ പിടിച്ചിട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ അവിടെ വീണ്ടും തീ വരുന്നതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പി. രാജീവ് നിയമസഭയിൽ പറഞ്ഞത്.

ഡൽഹിയിലെ മാലിന്യമല 75 ഏക്കറിൽ 73 മീറ്റർ ഉയരത്തിലുള്ളതാണ്. 3,159 ഇത്തരം മാലിന്യമലകളാണ് രാജ്യത്തുള്ളത്. അതിൽ 80 കോടി ടൺ മാലിന്യമുണ്ടെന്നാണ് കണക്കാക്കുന്നത്.

നേരത്തെ, ബ്രഹ്മപുരം തീപിടിത്ത വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് ഇന്നും നിയമസഭയിലുണ്ടായത്. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് മർദിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോൺ എം.എൽ.എ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

Tags:    
News Summary - P Rajeev about Brahmapuram fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.