കൊച്ചി: കിെറ്റക്സ് വിഷയത്തിൽ തുറന്ന സമീപനമാണ് സർക്കാറിേൻറതെന്നും നിക്ഷേപം പിൻവലിക്കുമെന്ന തീരുമാനം പുനഃപരിശോധിച്ച് കമ്പനി തിരികെവന്നാൽ പിന്തുണ നൽകുമെന്നും വ്യവസായമന്ത്രി പി. രാജീവ്. ഒറ്റപ്പെട്ട പ്രശ്നമാണ് കിെറ്റക്സുമായി ബന്ധപ്പെട്ടത്. കമ്പനികളിൽ അടിയന്തര ഘട്ടങ്ങളിലല്ലാതെ മിന്നൽ പരിശോധനകൾ പാടില്ലെന്നതാണ് സർക്കാർ നിലപാട്. കിറ്റെക്സില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയാണ് നടന്നത്. എന്നാല്‍, നിയമവിരുദ്ധമായ ഒരു നടപടിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല.
നിക്ഷേപ പദ്ധതിയില്‍നിന്ന് കിറ്റെക്സ് പിന്മാറുന്നു എന്ന വിഷയം സമൂഹ മാധ്യമം വഴിയാണ് ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍തന്നെ മാനേജ്മെൻറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
എം.ഡി സാബു ജേക്കബ് തിരക്കിലായിരുന്നതിനാൽ സഹോദരനുമായാണ് സംസാരിച്ചത്. ഇത്തരമൊരു പ്രശ്നമുണ്ടായപ്പോൾ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുന്നതിനു പകരം നാടിനാകെ നാണക്കേടുണ്ടാക്കുന്ന നിലപാട് സ്വീകരിക്കരുതായിരുന്നു. കുറച്ചുകൂടി പക്വത കാണിക്കേണ്ടിയിരുന്നു. നിയമസഭ െതരഞ്ഞെടുപ്പില്‍ ട്വൻറി20 മത്സരിച്ചതോടെ ഇടതുമുന്നണിക്ക് വൈരാഗ്യമാണെന്ന വാദം മന്ത്രി തള്ളി. ട്വൻറി20ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ എല്‍.ഡി.എഫ് വിജയിക്കുകയാണ് ചെയ്തത്. ട്വൻറി20യുടെ സാന്നിധ്യംകൊണ്ട് തങ്ങൾക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ല. അതിനാല്‍ വൈരാഗ്യം തോന്നേണ്ട കാര്യമില്ല. വിഷയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറിെൻറ വക്കാലത്ത് ആവശ്യമില്ലെന്നും രാജീവ് പറഞ്ഞു.
സിമൻറ് വില വര്‍ധിച്ച സാഹചര്യത്തില്‍ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. ആലോചിച്ച് തീരുമാനമെടുക്കാമെന്ന് പറഞ്ഞുപോയ ഇവരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ല.
ഈ സാഹചര്യത്തില്‍ മലബാര്‍ സിമൻറ്സിെൻറ ഉൽപാദനം വര്‍ധിപ്പിച്ച് വില നിയന്ത്രണത്തില്‍ ഇടപെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിനുവേണ്ട സിമൻറിെൻറ ആറ് ശതമാനം മാത്രമാണ് മലബാര്‍ സിമൻറ്സ് ഉൽപാദിപ്പിക്കുന്നത്. ഇത് 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.