കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സര്‍ക്കാറിന് ആരെയും സംരക്ഷിക്കാനില്ലെന്ന് നിയമമന്ത്രി പി. രാജീവ്. ആരോപണങ്ങൾ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. സര്‍ക്കാർ ആരെയും സംരക്ഷിക്കില്ല.
തങ്ങള്‍ക്ക് എന്തിനാണ് ആരെയെങ്കിലും സംരക്ഷിക്കേണ്ട ആവശ്യം. സര്‍ക്കാര്‍ എന്ന നിലയില്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉചിതമായി ചെയ്യുമെന്നും രാജീവ് പറഞ്ഞു.
ചെങ്ങന്നൂർ: സിനിമ മേഖലയിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ എന്തൊക്കെ വേണമോ അതെല്ലാം നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അബൂദബി ശക്തി അവാർഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയിലെ തെറ്റായ ഒരു പ്രവണതക്കും കൂട്ടുനിൽക്കാനാകില്ല. സർക്കാറിനും അതേ നിലപാടാണ്. ആർക്കെതിരെ എന്നത് പ്രശ്നമല്ല.
ജന്മിത്ത കാലത്തുണ്ടായിരുന്ന ജീർണത പുതിയ രീതിയിൽ അതിലും ഗുരുതര നിലയിൽ ഈ മേഖലയിൽ നിലനിൽക്കുന്നു. അതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നത്. കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഒന്നുമില്ലാത്ത കാര്യങ്ങളല്ല. അവയൊന്നും തെറ്റെന്ന് പറയാനാകില്ല.
സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ല. സമത്വം സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. വേതനം അടക്കമുള്ള കാര്യങ്ങളിൽ ഇതുണ്ടാകണം - എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.