കേരളത്തിലെ പൊതു ജനാരോഗ്യരംഗം സുശക്തമെന്ന് പി.രാജീവ്

കൊച്ചി: കേരളത്തിലെ പൊതു ജനാരോഗ്യ സംവിധാനം സുശക്തമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം നഗരസഭയിലെ തെക്കേ വെണ്ടുവഴി നഗര ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ (അർബൻ ഹെല്‍ത്ത്‌ ആൻഡ് വെല്‍നസ് സെന്റർ) ഉദ്ഘാടനം നിർവഹിച്ചുക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ജനറൽ ആശുപത്രികളിൽ വരെ സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി ചെയ്തു വരുന്ന സാഹചര്യമാണുള്ളത്. ഗ്രാമീണ പ്രദേശങ്ങൾക്കൊപ്പം നഗര മേഖലയിലെയും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക എന്നതാണ് സർക്കാർ നയം. അതിന്റെ ഭാഗമായാണ് നഗര ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം എന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ആന്റണി ജോണ്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.കെ ടോമി, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽകുമാർ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - P. Rajiv said that public health sector in Kerala is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.