രാജ്യത്ത് മെഡിക്കൽ ഉപകരണ വ്യാവസായത്തിൽ വലിയ സാധ്യതകൾ നിലനിൽക്കുന്നുവെന്ന് പി. രാജീവ്

തിരുവനന്തപുരം: രാജ്യത്തെ നിലവിലെ ആവശ്യകതയുടെ 80 ശതമാനം മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ ഇനി അതിനുള്ള വളർച്ച സാധ്യതകൾ വളരെ കൂടുതലാണെന്ന് മന്ത്രി പി. രാജീവ്. ഇന്ത്യൻ പ്ലാസ്റ്റിക് ഇൻസ്റ്റിസ്റ്റ്യൂട്ട് സംഘടിപ്പിച്ച മെഡിക്കൽ പ്ലാസ്റ്റിക്കിനെകുറിച്ചുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിന് വേണ്ടി സംസ്ഥാനത്തെ മെഡിക്കൽ , ഇലക്ട്രോണിക്സ്, പ്ലാസ്റ്റിക് വ്യവസായ മേഖലകൾക്ക് കൂടുതൽ പിൻതുണ നൽകും. സംസ്ഥാനത്തെ മെഡിക്കൽ സാങ്കേതിക മേഖലയും പുരോ​ഗതിയും, സംസ്ഥാനത്തിന്റെ ഫലപ്രദമായ ഇടപെടലുകളും കാരണമാണ് സംസ്ഥാനത്ത് കോവിഡ് സമയത്ത് ആരോ​ഗ്യമേഖലയിൽ ലോകം ശ്രദ്ധിക്കുന്ന തരത്തിലുള്ള നേട്ടം കൊയാനായതെന്നും മന്ത്രി വിശദീകരിച്ചു.

മെഡിക്കൽ ഉപകരണങ്ങൾ , ഇംപ്ലാന്റുകൾ, രോ​ഗനിർണയം എന്നിവയിൽ ആ​ഗോളതലത്തിൽ അറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള ടെർമോ, അ​ഗാപ്പോ, ഡെന്റ് കെയർ തുടങ്ങിയ കമ്പിനികളുടെ സേവനത്തെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന മെഡിക്കൽ ഉപകരണത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്ന വ്യാവസായിക നയത്തിന്റെ കരട് രൂപവും മന്ത്രി പരാമർശിച്ചു. ഇതിന് വേണ്ടി മുൻകൈയെടുത്ത ഇന്ത്യൻ പ്ലാസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിനെ അദ്ദേഹം അഭിനന്ദിക്കുകയും, തുടർപരിപാടികൾക്ക് സംസ്ഥാന സർക്കാരിന്റെ പിൻതുൻണ അറിയിക്കുകയും ചെയ്തു.

ടെറുമോ പെൻപോൾ ലിമിറ്റഡിന്റെ സ്ഥാപകനും, ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ചെയർമാനുമായ സി. ബാല​ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹരികൃഷ്ണ വർമ്മ ( ബിഎംടി വി​ഗ് മേധാവി, ശ്രീ ചിത്ര), രജീഷ് ( ജനറൽമാനേജർ കെഎംടിസി) എന്നിവർ മെഡിക്കൽ ഉപകരണ മേഖലയിലെ പുരോ​ഗതിയെക്കുറിച്ച് സംസാരിച്ചു. ഐ.പി.ഐ കൊച്ചിൻ ചെയർമാൻ എസ്. സുരേഷ് സ്വാ​ഗതവും, ​ഗൗരം​ഗ്ഷാ നന്ദിയും പറഞ്ഞു.

Tags:    
News Summary - P. Rajiv said that there is great potential in the medical equipment industry in the country.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.