ട്വന്റി ട്വന്റി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് പി. വി ശ്രീനിജൻ എം.എൽ.എ

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ. ദീപുവിന്റെ മരണം വേദനാജനകമാണ്. വസ്തുതകൾ പുറത്തു വരട്ടെ. ഈ സമയത്ത് ട്വന്റി ട്വന്റി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ സത്യം മനസിലാവും. ട്വന്റി ട്വന്റി ആരോപിച്ചത് പോലെ മർദനമേറ്റാണ് മരിച്ചതെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ എന്നും ആദ്ദേഹം പറഞ്ഞു.

ശനിയാഴ്ച സംഭവം നടന്ന് തിങ്കളാഴ്ച വരെ ഒരു പരാതിയും കിട്ടിയിരുന്നില്ല. ഇത്തരത്തിൽ ഒരു സംഭവം നടന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എൽ.എക്കെതിരെയും സി.പി.എം പ്രവർത്തകർക്കർതിരെയും ട്വന്റി ട്വന്റി പ്രവർത്തകർ രംഗത്തു വന്നിരുന്നു. ദീപുവിന്റെ മരണത്തിൽ അവർക്ക് പങ്കുണ്ടെന്നാണ് പ്രവർത്തകരുടെ ആരോപണം.

ദീപുവിന് ശനിയാഴ്ച വലിയ തോതിൽ മർദനമേറ്റിരുന്നു. അക്രമത്തിൽ ദീപുവിന്റെ തലക്കും വയറിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നങ്കിലും അന്നു തന്നെ വീട്ടിലേക്ക് മടങ്ങിയ ദീപുവിനേയും വാർഡ് മെമ്പറേയും സി. പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായും ട്വന്റി ട്വന്റി പ്രവർത്തകർ ആരോപിച്ചു.

ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവർത്തനം പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എം.എൽ.എ തടയുന്നു എന്നാരോപിച്ച് ട്വന്റി ട്വന്റി രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി കിഴക്കമ്പലത്ത് വിളക്കണക്കൽ സമരം നടത്തിയിരുന്നു. ഇതിനിടെയാണ് ദീപുവിനെ സി.പി.എം പ്രവർത്തകർ മർദിച്ചത് എന്നാണ് ട്വന്റിട്വന്റി ആരോപണം. വീടിന് മുന്നിൽ വെച്ചായിരുന്നു ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സി.പി.എമ്മിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിളക്കണക്കല്‍ സമരത്തിന് ആഹ്വനം നല്‍കിയതിന്റെ പേരിലാണ് പട്ടിജാതി കോളനിയില്‍ കടന്നു കയറി സി.പി.എം പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദ്ദിച്ചത് എന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - p sreenijan against twenty20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.