സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ പച്ചാളം സ്വദേശി

കൊച്ചി: സംസ്​ഥാനത്ത്​ ഒരാൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. എറണാകുളം സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പച്ചാളം ലൗർദ് ആശുപത്രിക്ക്​ സമീപം താമസിക്കുന്ന മാലിയിൽ ഗോപിനാഥൻ ആണ്​ മരിച്ചത്​. 63 വയസായിരുന്നു.

മരണം കോവിഡ്​ മൂലമാണെന്ന്​ സ്​ഥിരീകരിക്കുന്നതിനായി സ്രവം ആലുപ്പുഴ എൻ.ഐ.വി ലാബിലേക്​ അയച്ചു. ഇദ്ദേഹത്തിന്​ ഹൃദ​യ സംബന്ധമായ പ്രശ്​നങ്ങളുണ്ടായിരുന്നു. ഇതോടെ സംസ്​ഥാനത്ത്​ വെള്ളിയാഴ്​ച ​േകാവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായി.  

Tags:    
News Summary - pachalam natice dies of Covid One more Covid death in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.