പത്മജയും അനിലും ബി.ജെ.പിയിൽ പോയത് അവരുടെ വ്യക്തിപരമായ കാര്യം, പാർട്ടിയെ ബാധിക്കില്ല -ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: കെ. കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാലും എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയും ബി.ജെ.പിയിലേക്ക് പോയത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ചാണ്ടി ഉമ്മൻ. അവർക്ക് വ്യക്തിപരമായ തീരുമാനം എടുത്തൂടേയെന്നും അദ്ദേഹം ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന് മുംബൈയിലെത്തിയ ചാണ്ടി ഉമ്മൻ മാധ്യമപ്രവർത്തകനോട് സംസാരിക്കുകയായിരുന്നു. അവർ ബി.ജെ.പിയിലേക്ക് പോയതിനെ എങ്ങിനെ കാണുന്നു, വിഷമമില്ലേ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ‘അവർക്ക് വ്യക്തിപരമായ തീരുമാനം എടുത്തൂടേ? അത് പാർട്ടിയെ ബാധിക്കുന്ന വിഷയമല്ല. അവരുടെ വ്യക്തിപരമായ തീരുമാനം, അവർ മാത്രം പോയി. അതിൽ ഒരു നഷ്ടവും പാർട്ടിക്കുണ്ടായിട്ടില്ല. അതേസമയം മാനസികമായി ഞങ്ങൾക്കെല്ലാവർക്കും ഒരു ബുദ്ധിമുട്ടുണ്ട്.’ -ചാണ്ടി ഉമ്മൻ പറഞ്ഞു.

കരുണാകരന്‍റെ മക്കളെ കോൺഗ്രസിന് വേണ്ട, അത് കെ മുരളീധരന് വൈകാതെ മനസിലാകും -പത്മജ

പത്തനംതിട്ട: കെ. കരുണാകരന്‍റെ മക്കളെ കോൺഗ്രസിന് വേണ്ടെന്നും അത് സഹോദരനായ കെ. മുരളീധരന് വൈകാതെ മനസിലാകുമെന്നും പത്മജ വേണുഗോപാൽ. കെ മുരളീധരന് പരവതാനി വിരിച്ച ആണ് താൻ പോന്നതെന്നും അൽപം വൈകി കാര്യങ്ങൾ മനസിലാക്കുന്ന ആളാണ് അദ്ദേഹമെന്നും പത്മജ പറഞ്ഞു.

കോൺഗ്രസിനും സി.പി.എമ്മിനും നല്ല നേതാക്കൾ പോലുമില്ല. 55-60 വയസ് കഴിഞ്ഞവരാണ് യൂത്ത് കോ​ൺഗ്രസ് യോഗത്തിന് പോകുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എ.ഐ.സി.സി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്നും പത്മജ കുറ്റപ്പെടുത്തി.

Tags:    
News Summary - Padmaja and Anil joining BJP is their personal matter says Chandi Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.